മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പളളി





മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പളളി !ചിന്തിക്കാനാകുമോ അത്. അതിശയം തോന്നണ്ട, യഥാർത്ഥത്തിൽ ഇങ്ങനെയൊരു പളളി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സിലഷ്യൻ യുദ്ധം,തേർട്ടി ഇയേഴ്സ് യുദ്ധം എന്നിവയിലും പ്ലേഗ്,കോളറ പോലെയുളള അസുഖങ്ങളാലും മരിച്ച 24,000ത്തോളം ആളുകളുടെ തലയോട്ടികളും അസ്ഥികളും സെമിത്തേരികളിൽ നിന്ന് കുഴിച്ചെടുത്താണ് പളളി നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
1776നും 1804നും ഇടയിൽ മരിച്ചവരുടെ(ഈ കാലഘട്ടത്തിൽ തന്നെയാണ് പളളി പണികഴിപ്പിച്ചതും) അസ്ഥികളാണിതെല്ലാം. തെക്കുപടിഞ്ഞാറൻ പോളണ്ടിലെ സ്സേർമ്നയിലെ ഈ ക്രിസ്ത്യൻ പളളിയുടെ ചുമരുകളും മേൽക്കൂരയും മരിച്ചുപോയ മനുഷ്യരുടെ അസ്ഥികളും തലയോട്ടികളും കൊണ്ടു നിർമ്മിച്ചിരിക്കുന്നു.സ്കൾ ചാപ്പൽ,കപ്ലിക സസക്(സെൻറ് ബർത്തലോമ ചാപ്പൽ)
എന്നൊക്കെ ഈ പളളി അറിയപ്പെടുന്നു. പളളിയിലെ ഭൂഗർഭ അറയും നിർമ്മിക്കപ്പെട്ടിരിക്കുന്നത് അസ്ഥികൾ കൊണ്ടുതന്നെയാണ്.
പുരോഹിതർ കുർബാന അർപ്പിക്കുന്ന പളളിയുടെ അള്ത്താരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ഭൂരിഭാഗവും കൂട്ടത്തിൽ പ്രത്യേകതകളുളള തലയോട്ടികൾ കൊണ്ടാണ്. മേയർ, യുദ്ധത്തിൽ വെടിയേറ്റ് മരിച്ചവർ ,സിഫിലിസ് വന്ന് മരിച്ചവർ ഇവരുടെയൊക്കെ അസ്ഥികൾ അള്ത്താര അലങ്കരിക്കുന്നതിന്നതിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നു.
വക്ലാവ് ടോമസെക്ക് എന്ന പുരോഹിതൻറെ ബുദ്ധിയാണ് ഇതിന് പിന്നിൽ. മരിച്ചവർക്കായുളള ഒരു സ്മാരകം എന്ന നിലയിലാണ് യുദ്ധങ്ങളിലും രോഗം ബാധിച്ചും മരിച്ചവരുടെ അസ്ഥികളും തലയോട്ടികളും പളളി പണിയാൻ കുഴിമാടത്തിൽ നിന്ന് കുഴിച്ചെടുത്തത്.പുറമേ നിന്ന് മറ്റേതൊരു പളളി പോലെ സാധാരണമാണിത്.എന്നാൽ ഉളളിലേക്ക് പ്രവേശിക്കുമ്പോൾ നമ്മളെ കാത്തിരിക്കുന്നത് അസ്ഥി കൊണ്ട് അലങ്കരിച്ച കലാനിപുണതയാണ്.

Comments

Popular posts from this blog

ആത്മഹത്യാ കാട്

150,000-Year-Old Pipes Baffle Scientists in China: Out of Place in Time?