THE GHOST SHIP
The Ghost Ship, SS Baychimo 1914, Sweden. ഗോതന്‍ബര്‍ഗിലെ ലിന്‍ഡ്ഹോള്‍മെന്‍സ് ഷിപ്‌യാര്‍ഡില്‍ നിന്നും Ångermanelfven എന്ന ആവിക്കപ്പല്‍ നീറ്റിലിറങ്ങുകയാണ്. സ്റ്റീലില്‍ തീര്‍ത്ത, 1322 ടണ്‍ ഭാരമുള്ള ആ കാര്‍ഗോ കപ്പല്‍ ഹാംബര്‍ഗിലെ ഒരു പ്രമുഖ കമ്പനിക്ക് വേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുറച്ച് കാലം ഹാംബര്‍ഗിനും സ്വീഡനും ഇടയിലൂടെ സ്ഥിരമായി ഓടിയ കപ്പല്‍ ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടന് കൈമാറപ്പെട്ടു. 1921ല്‍ സ്കോട്ട്ലണ്ടിലെ ഹഡ്സന്‍-ബേ കമ്പനിയാണ് കപ്പല്‍ ഏറ്റെടുത്തത്. അവര്‍ കപ്പലില്‍ കുറച്ച് മോഡിഫിക്കേഷന്‍സ് ഒക്കെ വരുത്തി പേര് ബെയ്ച്ചിമോ (SS Baychimo) എന്നാക്കി മാറ്റി. അങ്ങിനെ കാനഡ - അലാസ്ക്ക റൂട്ടില്‍ ഓടാന്‍ തുടങ്ങിയ ഹഡ്സന്‍-ബേ കമ്പനിയുടെ പ്രമുഖ ചരക്ക് കപ്പലായി ബെയ്ച്ചിമോ. Oct. 1, 1931. അന്നാണ് ബെയ്ച്ചിമോയുടെ വിധി മാറ്റിയെഴുതിയ സംഭവങ്ങളുടെ തുടക്കം. വിക്ടോറിയ ദ്വീപില്‍നിന്നും കോട്ടുണ്ടാക്കാനുള്ള മൃഗത്തോലും രോമങ്ങളും കയറ്റി വാന്‍കൂവറിലേക്കുള്ള യാത്രയിലായിരുന്നു ബെയ്ച്ചിമോ. പെട്ടെന്ന് എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് കൊണ്ട് ക്യാപ്റ്റന്‍ ഊഹിച്ചതിലും വളരെ നേരത്തെ തന്നെ കാലാവ...